Home » Blog » Kerala » വീട്ടിലെ വാട്ടർ ടാങ്കിൽ വീണ് കുട്ടികൾ മരിച്ച സംഭവം കൊലപാതകം; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മാതാവ്
Untitled-1-Recovered-Recovered-Recovered-Recovered-Recovered-Recovered-Recovered-98-680x450

പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ സഹോദരങ്ങളായ കുട്ടികളെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ കുട്ടികളുടെ അമ്മയായ നിവേദ്യ കുറ്റം സമ്മതിച്ചതായാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ സ്വന്തം കുഞ്ഞുങ്ങളെ കൊലപ്പെടുത്താൻ ഉണ്ടായ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. അഞ്ച് വയസ്സുകാരിയായ ജെനിഫറും, മൂന്നു വയസ്സുകാരനായ സഹോദരൻ റോബിനുമാണ് കൊല്ലപ്പെട്ടത്. വീടിന് മുന്നിലെ കുളിമുറിയിലുണ്ടായിരുന്ന സിമന്റ് ടാങ്കിലാണ് ഇന്നലെ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

 

കുട്ടികളുടെ പോസ്റ്റ്‌മോർർട്ടം നടപടികൾ പൂർത്തിയായതിന് പിന്നാലെ അമ്മ നിവേദ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിനിടയിലാണ് അവർ കുറ്റം സമ്മതിച്ചത്. നിലവിൽ നിവേദ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചെറിയ കുട്ടികളായ ഇരുവരും ഒരുമിച്ച് എങ്ങനെ വെള്ളം നിറഞ്ഞ ടാങ്കിൽ വീണു എന്നതിൽ ആദ്യമേ തന്നെ പൊലീസിന് കടുത്ത സംശയമുണ്ടായിരുന്നു. കുട്ടികളുടെ അച്ഛൻ ജോൺ കുമാർ സംഭവദിവസം ജോലിക്ക് പുറത്തുപോയ സമയത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്. തുടർന്നുള്ള വിശദമായ അന്വേഷണത്തിന്റെയും ശാസ്ത്രീയ പരിശോധനയുടെയും ഭാഗമായാണ് അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *