Your Image Description Your Image Description

തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന് ആദരാഞ്ജലികള്‍ നേര്‍ന്ന് നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് കൂറിലോസ്. ജീവിതത്തില്‍ വി എസിനെപ്പോലെ മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവും തന്നെ ഇത്രമേല്‍ ആകര്‍ഷിച്ചിട്ടില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ‘ഇനി ഇതുപോലെ അനീതിയോട് നിരന്തരം പടവെട്ടാനും നിരന്തരം ‘പ്രതിപക്ഷ’മാകാനും ആര്‍ജവമുളള ഒരു നേതാവിനായി എത്ര കാലം കാത്തിരിക്കേണ്ടിവരും ? എന്റെ ഉളളം ഉറച്ച ശബ്ദത്തില്‍ പറയുന്നു, ലാല്‍ സലാം സഖാവേ’- ഗീവര്‍ഗീസ് കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഇന്ന് ഉച്ചയ്ക്ക് 3.20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം

എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച വി എസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക് തിരിച്ചുവരാന്‍ സാധിച്ചിരുന്നില്ല. വെന്റിലേറ്ററിന്റെ സഹായത്തോടെ വി എസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു വി എസ് അച്യുതാനന്ദന്റെ പ്രായം.

 

 

 

Related Posts