വിഷു യാത്രക്ക് ട്രാഫിക് കൂട്ടം: ബസുകൾ നിരക്ക് ഇരട്ടിയാക്കി, ട്രെയിൻ ടിക്കറ്റുകൾ ഇല്ല

അങ്ങനെയൊന്നും വിഷുവിന് നാട്ടിലെത്താൻ പറ്റില്ല , സ്പെഷ്യൽ ട്രെയിൻ ഇല്ലാത്തതുകൊണ്ട് അന്തർ സംസ്ഥാന ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി . ട്രെയിൻ ടിക്കറ്റുകൾ നേരത്തെ തീർന്നതും ബസുകൾ അവസരമാക്കി.

മലയാളികൾ ഏറെയുള്ള ബംഗളൂരുവിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികം വർദ്ധിപ്പിച്ചു. നാളെ മുതലാണ് ടിക്കറ്റ് നിരക്കിൽ വർദ്ധനവ്. രണ്ടാം ശനി ആയതിനാൽ നാളെ രാത്രി തന്നെ നാട്ടിലേക്ക് തിരിക്കാനാണ് മിക്കവരുടെയും പദ്ധതി. ഇതോടെ വെള്ളി,​ ശനി,​ ഞായർ ദിവസങ്ങളിൽ ഒരുപോലെ ടിക്കറ്റ് നിരക്കിൽ വർദ്ധനവുണ്ടായി .

ഇന്നലെ ബംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക് എ.സി സ്ലീപ്പറിൽ 1,100 രൂപയ്ക്കും ടിക്കറ്റുണ്ട്. 1,400 രൂപയാണ് കൂടിയ നിരക്ക്. അതേസമയം നാളെ ടിക്കറ്റ് നിരക്ക് 2,400 രൂപ വരെയായി വർദ്ധിക്കും. ബസ് പുറപ്പെടുന്ന സമയം വച്ച് നിരക്ക് വീണ്ടും കൂടും.

മലപ്പുറം വഴി എട്ട് സർവീസുകളുണ്ട്. തിരൂർ വഴി പത്തും ,പെരിന്തൽമണ്ണ വഴി നാലും ,മഞ്ചേരി വഴി എട്ടും, സർവീസുകളുമുണ്ട്. നിലമ്പൂരിലേക്കാണ് കുറവ്, രണ്ട് സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All

Lorem ipsum dolor sit amet, consectetur adipisicing elit. Minima incidunt voluptates nemo, dolor optio quia architecto quis delectus perspiciatis.

Nobis atque id hic neque possimus voluptatum voluptatibus tenetur, perspiciatis consequuntur.

Email: sample@gmail.com
Call Us: +987 95 95 64 82

Recent Posts

See All