Your Image Description Your Image Description

സംസ്ഥാന വിവരാവകാശ കമ്മിഷൻ ജൂൺ 19 ന് വ്യാഴാഴ്ച ആലപ്പുഴയിൽ ക്യാമ്പ് സിറ്റിംഗ് നടത്തും. ഉച്ചക്ക് 2.30 ന് അമ്പലപ്പുഴ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ഹിയറിംഗ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.എ. ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പ് നടത്തും.

നോട്ടീസ് ലഭിച്ച കേസുകളിൽ പരാതിക്കാലത്തെയും ഇപ്പോഴത്തെയും വിവരാധികാരികൾ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ നിർബന്ധമായും ഹാജരാകണം. ഹരജിക്കാർ, അഭിഭാഷകർ, സാക്ഷികൾ തുടങ്ങിയവർക്കുംപങ്കെടുക്കാം. 2.15 ന് രജിസ്ട്രേഷന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *