Home » Blog » kerala Max » വിലക്കയറ്റം പിടിച്ചുനിർത്താൻ അടിയന്തര നടപടി; വൻതോതിൽ പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്രത്തിന്റെ തീരുമാനം
sugar

പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ അസംസ്‌കൃത പഞ്ചസാര ഇറക്കുമതി ചെയ്യാൻ കേന്ദ്ര സർക്കാർ. പരിമിത കാലത്തേക്ക് തീരുവ രഹിത ഇറക്കുമതിക്കാണ് അനുമതി. രണ്ടു മാസത്തിനിടെ രാജ്യത്ത് പഞ്ചസാര വില കുതിച്ചുയർന്നിരുന്നു. ഓണക്കാലത്ത് കേരളത്തിൽ പഞ്ചസാരയുടെ വില കിലോക്ക് 59 രൂപ വരെയാണ് ഉയർന്നിരിക്കുന്നത്. ഇത് സർവകാല റെക്കോർഡ് വിലയാണ്. രണ്ടു മാസത്തിനിടെയാണ് കേരളത്തിലെ പഞ്ചസാര വിലക്കയറ്റമുണ്ടായത്. എഥനോൾ നയവും പഞ്ചസാര വില വർധനവിന് കാരണമായി എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *