Your Image Description Your Image Description

പുതിയ കാലഘട്ടത്തിൽ എഐയുടെയും മറ്റ് സാങ്കേതിക വിദ്യകളുടെയും ഉപയോഗത്തിലൂടെ വിദ്യാർഥികളിൽ നൈപുണ്യം വളർത്തണമെന്ന് ജില്ലാ കളക്ടറും ജില്ലാ സ്കിൽ കമ്മിറ്റി ചെയർമാനായ അലക്സ്‌ വർഗീസ് പറഞ്ഞു. കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് ജില്ലാ സ്കിൽ കമ്മിറ്റിയുമായി ചേർന്ന് ലോക യുവജന നൈപുണ്യ ദിനം 2025ന്റെ ഭാഗമായി ആലപ്പുഴ എസ് ഡി കോളേജിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തോടൊപ്പം നൈപുണ്യ പരിശീലനവും നൽകി വ്യവസായ മേഖലകളിലടക്കം വിദ്യാർഥികൾക്ക് അവസരം ലഭ്യാമാക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ജില്ലാ സ്കിൽ കമ്മിറ്റി നടത്തുമെന്നും കളക്ടർ പറഞ്ഞു.

‘യൂത്ത് എംപവർമെൻ്റ് യൂസിങ് എ ഐ ആൻഡ് ഡിജിറ്റൽ സ്‌കിൽസ്’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാർഥികൾക്കായി വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.
സെമിനാറിൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. വി ആർ പ്രഭാകരൻ അധ്യക്ഷനായി. ജില്ലാ നൈപുണ്യ കമ്മിറ്റി വൈസ് ചെയർപേഴ്സൺ സബ് കളക്ടർ സമീർ കിഷൻ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസർ റോബിൻ തോമസ്, ലിങ്ക് അക്കാദമി ബിസിനസ്‌ ഹെഡ് എൻ ആർ രാഹുൽ, ജില്ലാ സ്കിൽ കോ ഓർഡിനേറ്റർ ലക്ഷ്മി വി കെ പിള്ള, ഐക്യുഎസി കോ ഓർഡിനേറ്റർ ഡോ. എസ് ലക്ഷ്മി, എസ് ഡി കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫ. എസ് ആരതി തുടങ്ങിയവർ പങ്കെടുത്തു.

Related Posts