വിദ്യാലയങ്ങൾക്ക് ഭക്ഷ്യസുരക്ഷാ നിർദേശങ്ങളുമായി ദുബായ് മുനിസിപ്പാലിറ്റി

സ്‌കൂൾ, കോളേജ് തലങ്ങളിലെ വിദ്യാർഥികൾക്ക് വിതരണം ചെയ്യേണ്ട ആഹാരങ്ങളെക്കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി അധികൃതർ മാർഗനിർദേശങ്ങൾ നൽകി. ചൊവ്വാഴ്ച ചേർന്ന മൂന്നാമത് ദുബായ് ഭക്ഷ്യസുരക്ഷാ ഫോറത്തിലാണ് അധികൃതർ നിർദേശങ്ങൾ അറിയിച്ചത്. ആരോഗ്യകരമായ ആഹാരപദാർഥങ്ങൾമാത്രം വിദ്യാർഥികൾക്ക് നൽകണമെന്നതിന്റെ അടിസ്ഥാനത്തിലാണിത്.

ഭക്ഷ്യസുരക്ഷയുടെ പ്രാധാന്യമറിയിച്ചുകൊണ്ട് മുനിസിപ്പാലിറ്റി അധികൃതർ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണവും നടത്തും. ഇതിനായി ‘മൈ സ്‌കൂൾ ഫുഡ്’ എന്നപേരിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയും വിദ്യാർഥികൾക്ക് അറിവ് പകരും. ഭക്ഷ്യസുരക്ഷയുടെ അംബാസഡർമാരായി വിദ്യാർഥികളും യുവജനങ്ങളും മാറേണ്ടതുണ്ടെന്നും ദുബായ് മുൻസിപ്പാലിറ്റി എൻവയൺമെന്റ്, ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് സിഇഒ ഡോ.നസീം മുഹമ്മദ് റാഫി പറഞ്ഞു.

More From Author

Leave a Reply

Your email address will not be published. Required fields are marked *