വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​ന്ധ​ന​മാ​യി പാ​ച​ക​യെ​ണ്ണ​യി​ൽ​നി​ന്ന് ബ​യോ​ഡീ​സ​ൽ

യു.​എ.​ഇ​യി​ലെ ലു​ലു സ്റ്റോ​റു​ക​ളി​ൽ ബാ​ക്കി​വ​രു​ന്ന പാ​ച​ക​യെ​ണ്ണ ഇ​ന്ധ​ന​മേ​കു​ന്ന​ത് നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​വ​റി വാ​ഹ​ന​ങ്ങ​ൾ​ക്ക്. ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​നു​ശേ​ഷം ബാ​ക്കി​യാ​കു​ന്ന പാ​ച​ക​യെ​ണ്ണ പൂ​ർ​ണ​മാ​യും ബ​യോ​ഡീ​സ​ലാ​ക്കി മാ​റ്റി​യാ​ണ് ഊ​ർ​ജ പു​ന​രു​പ​യോ​ഗ​ത്തി​നും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ക​രു​ത്തേ​കു​ന്ന​ത്. കാ​ർ​ബ​ൺ ബ​ഹി​ർ​ഗ​മ​ന​നി​ര​ക്ക് വ​ലി​യ ത​ര​ത്തി​ൽ കു​റ​ക്കു​ന്ന​തി​ന് പ​ദ്ധ​തി സ​ഹാ​യി​ക്കു​ന്നു​ണ്ട്.

യു.​എ.​ഇ​യി​ലെ പ്ര​മു​ഖ എ​ന​ർ​ജി ക​മ്പ​നി​യാ​യ ന്യൂ​ട്ര​ൽ ഫ്യൂ​വ​ൽ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പാ​ച​ക​യെ​ണ്ണ​യി​ൽ നി​ന്നു​ള്ള ബ​യോ​ഡീ​സ​ൽ നി​ർ​മി​ക്കു​ന്ന​ത്. ലു​ലു സ്റ്റോ​റു​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ക്കു​ന്ന ബാ​ക്കി​വ​രു​ന്ന ദൈ​നം​ദി​ന പാ​ച​ക യെ​ണ്ണ, ന്യൂ​ട്ര​ൽ ഫ്യൂ​വ​ൽ​സി​ന്റെ പ്ലാ​ന്റി​ലാ​ണ് ബ​യോ​ഡീ​സ​ലാ​ക്കി മാ​റ്റു​ന്ന​ത്.കൃ​ത്യ​മാ​യ ശാ​സ്ത്രീ​യ രീ​തി​ക​ളി​ലാ​ണ് പ്ര​വ​ർ​ത്ത​നം. യു.​എ.​ഇ​യു​ടെ സു​സ്ഥി​ര​താ ല​ക്ഷ്യ​ത്തി​ന് വേ​ഗ​ത പ​ക​രു​ന്ന​ത് കൂ​ടി​യാ​ണ് ലു​ലു​വി​ന്റെ പ​ദ്ധ​തി.

More From Author

Leave a Reply

Your email address will not be published. Required fields are marked *