Your Image Description Your Image Description

ജില്ലാ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നടത്തിയ വായനദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ചേർത്തല എസ് എൽ പുരം സ്കൂളിൽ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ ഉദ്ഘാടനം ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുദർശനാഭായി അധ്യക്ഷത വഹിച്ചു.

ചേർത്തല ഡി ഇ ഒ അബ്ദുൽ സലാം വായനദിന സന്ദേശം നൽകി. ജി എസ് ടി ഡെപ്യൂട്ടി കമ്മിഷണർ ടി ജി വിജേഷ് കുമാർ നൽകിയ പുസ്തകങ്ങൾ ജില്ല ഉപവിദ്യാഭ്യാസ ഡയറക്ടർ ഇ എസ് ശ്രീലത ഏറ്റുവാങ്ങി.
പഞ്ചായത്ത് അംഗങ്ങളായ അളപ്പന്തറ രവി, മാലൂർ ശ്രീധരൻ, സ്കൂൾ പ്രിൻസിപ്പൽ പി ഷീജ, സ്കൂൾ പ്രഥമാധ്യാപകൻ ടി പ്രസാദ്, അധ്യാപകൻ ഷാജി മഞ്ജരി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *