Your Image Description Your Image Description

​ഡ​ൽ​ഹി: വാക്ക് തർക്കത്തെ തുടർന്ന് മ​ക​ൻ പി​താ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു. വ​ട​ക്ക​ൻ ഡ​ൽ​ഹി​യി​ലെ തി​മാ​ർ​പൂ​ർ പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം.വാ​ഹ​ന​ത്തി​ന്‍റെ മു​ൻ​സീ​റ്റി​ൽ ഇ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ കൊലപാതകം.

പ്ര​തി​യാ​യ 26കാ​ര​നാ​യ ദീ​പ​ക്കി​നെ സം​ഭ​വ​സ്ഥ​ല​ത്ത് നി​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച തോ​ക്കും 11 വെ​ടി​യു​ണ്ട​ക​ളും പോലീസ് ക​ണ്ടെ​ത്തി.വ്യാ​ഴാ​ഴ്ച രാ​ത്രി 7.30 ഓ​ടെ തി​മാ​ർ​പൂ​രി​ലെ എം​എ​സ് ബ്ലോ​ക്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​ർ വെ​ടി​യൊ​ച്ച കേ​ട്ട് സ്ഥ​ല​ത്തേ​ക്ക് എ​ത്തി​യി​രു​ന്നു.

ആ​റ് മാ​സം മു​മ്പ് സി​ഐ​എ​സ്എ​ഫി​ൽ നി​ന്നും വി​ര​മി​ച്ച സു​രേ​ന്ദ്ര സിം​ഗും കു​ടും​ബ​വും ഉ​ത്ത​രാ​ഖ​ണ്ഡി​ലെ സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ടെ​മ്പോ വാ​ൻ വാ​ട​ക​യ്‌​ക്കെ​ടു​ത്താ​ണ് അ​വ​ർ സാ​ധ​ന​ങ്ങ​ൾ ക​യ​റ്റി​ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​തി​നി​ടെ മു​ൻ സീ​റ്റി​ൽ ആ​ര് ഇ​രി​ക്കു​മെ​ന്ന​തി​നെ​ച്ചൊ​ല്ലി സു​രേ​ന്ദ്ര​യും ദീ​പ​ക്കും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. കൊലപാതകത്തിൽ എത്തുകയായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *