Your Image Description Your Image Description

ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് യൂണിവേഴ്‌സ് ആയ എല്‍സിയുവില്‍ ഉള്‍പ്പെടുന്ന സിനിമ ‘ബെന്‍സ്’നായി കാത്തിരിക്കുകയാണ് ആരാധകർ. രാഘവ ലോറൻസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്.

ഇപ്പോഴിതാ സിനിമാപ്രേമികളെ ആവേശം കൊള്ളിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബെന്‍സില്‍ രാഘവ ലോറന്‍സിനൊപ്പം രവി മോഹനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്നാണ് റിപ്പോർട്ടുകൾ.

ലോറന്‍സിനൊപ്പെം അതേ പ്രാധാന്യമുള്ള നായക കഥാപാത്രത്തെയാണ് രവി മോഹനും അവതരിപ്പിക്കുക. ഇതോടെ രവി മോഹനും എല്‍സിയുവില്‍ എത്തുമെന്നാണ് സൂചന.

റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്.

 

 

Related Posts