Home » Blog » kerala Max » വന്യജീവി ആക്രമണം; ഇടുക്കിയിൽ രാത്രികാല യാത്രക്ക് നിയന്ത്രണം
11

ഇടുക്കി: ഇടുക്കിയിൽ രാത്രികാല യാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തി കലക്ടറുടെ ഉത്തരവ്. വന്യജീവി ആക്രമണത്തിന്റെ പേരിലാണ് രാത്രികാല യാത്രക്ക് നിയന്ത്രണം. വനത്തോട് ചേർന്ന തോട്ടം മേഖലയിലാണ് രാത്രി സഞ്ചാരത്തിന് കർശന നിയന്ത്രമേർപ്പെടുത്തിയത്. വൈകിട്ട് ആറ് മുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണം. മനുഷ്യ – വന്യജീവി സംഘർഷം ഒഴിവാക്കാനാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു.

രാത്രി സമയങ്ങളിൽ തോട്ടങ്ങളിലെ പണികളും മറ്റു പ്രവർത്തനങ്ങളും നിർത്തിവെയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. സമീപകാലത്തായി മേഖലയിൽ കാട്ടാന ആക്രമണങ്ങളിൽ ചിലർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം.

അതേസമയം, ഇത്തരം നിയന്ത്രണങ്ങൾ മലയോര കർഷകരുടെയും തൊഴിലാളികളുടെയും സാധാരണ ജീവിതത്തെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *