
തിരുവനന്തപുരം: കേരളത്തിൽ അഴിമതി പൂർണ്ണമായി ഇല്ലാതാക്കുന്നതിനും ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിനുമായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആരംഭിച്ച നൂതനമായ ഡിജിറ്റൽ സംവിധാനമാണ് ‘പ്രോജക്ട് സീറോ’. അഴിമതി നടന്നതിന് ശേഷം നടപടി സ്വീകരിക്കുന്നതിന് പകരം, അഴിമതിക്ക് സാഹചര്യമൊരുങ്ങാതിരിക്കുക, ആധുനിക സാങ്കേതികവിദ്യയും എഐ (AI) സംവിധാനങ്ങളും ഉപയോഗിച്ച് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുക, പൊതുജനങ്ങൾക്ക് സേവനങ്ങൾ ന്യായമായും സമയബന്ധിതമായും ലഭിക്കാനുള്ള അവകാശം ഉറപ്പാക്കുക, അഴിമതി ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യുന്നതിനായി 1064 എന്ന ടോൾ ഫ്രീ നമ്പർ സജ്ജമാക്കിയിട്ടുണ്ട്.
പ്രോജക്ട് സീറോയുടെ ഭാഗമായി 1600 അഴിമതിക്കാരുടെ പട്ടിക തയ്യാറാക്കിയതായും 250 പേർ റെഡ് കാറ്റഗറിയിലുള്ളവരെന്നും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം. റവന്യൂ,എൽഎസ്ജിഡി, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയവയിലുള്ള ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലുള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വൻ അഴിമതിക്കാർ ഓരോരുത്തരായി പിടിയിലാകുന്നുണ്ട്. അഴിമതിക്കാർ പണം വാങ്ങുന്ന ശൈലി മാറ്റി. ഡിജിലറ്റായിട്ടാണ് ഇപ്പോൾ അഴിമതിക്കാർ കൈക്കൂലി വാങ്ങുന്നത്.വിദേശത്ത് പഠിക്കുന്ന മകളുടെ അക്കൗണ്ടിലേക്ക് പോലും ഇടനിലക്കാരിൽ നിന്നും പണം വാങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. അഴിമതിക്കാർ ഇടപാടുകൾ എല്ലാം നടത്തുന്നത് ബിനാമി ഇടപാടുകളാണ്. എഐ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുമെന്നും ഫയൽ കൈമാറ്റം വരെ പരിശോധിക്കുമെന്നും മനോജ് എബ്രഹാം വിശദമാക്കി.
