Your Image Description Your Image Description

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ട്രാൻസ്ഫോമറിലെ അറ്റപ്പണിക്കിടെ വൈദ്യുതി ജീവനക്കാരന് ഷോക്കേറ്റു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി 39 വയസുള്ള പ്രസാദിനാണ് പരുക്കേറ്റത്. പൊതുമരാമത്ത് വകുപ്പിന്റെ കാന നിര്‍മാണത്തെ തുടര്‍ന്ന് ട്രാന്‍സ്‌ഫോര്‍മറുമായി ബന്ധപ്പെട്ട അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്. ട്രാൻസ്ഫോർമറിൻ്റെ ഗ്രില്ലുകൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു ജോലിക്കിടെ ഷോക്കേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ലൈനിന് മുകളിൽ നിന്നിരുന്ന പ്രസാദിനെ കയർകെട്ടി താഴെയിറക്കി. പ്രസാദിനെ ഓട്ടുപാറ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Posts