Your Image Description Your Image Description

 

ലോക – ചാപ്റ്റർ വൺ: ചന്ദ്ര 18 ദിവസം കൊണ്ട് വിറ്റഴിച്ചത് 4.52 മില്യൺ ടിക്കറ്റുകൾ

കല്യാണി പ്രിയദർശൻ നായികയായ ലോക – ചാപ്റ്റർ വൺ: ചന്ദ്ര ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിൽ തുടരും’ എന്ന ചിത്രത്തിന്റെ റെക്കോർഡ് മറികടന്ന് റെക്കോർഡ് ടിക്കറ്റ് വിൽപ്പന നേടിയിരിക്കുകയാണ് ചിത്രം. 4.52 മില്യൺ ടിക്കറ്റുകളാണ് വിറ്റഴിച്ചത് അതും 18 ദിവസങ്ങൾ കൊണ്ട്

ബോക്സ് ഓഫീസിൽ ജൈത്രയാത്ര തുടരുന്നു ചിത്രം 250 കോടി ആഗോള കലക്ഷനിലേക്കാണ് കുതിക്കുന്നത്. മലയാളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ മാത്രം ചിത്രമാണ് “ലോക”. റിലീസ് ചെയ്ത് 19 ദിവസം കൊണ്ടാണ് ഈ നേട്ടം “ലോക” സ്വന്തമാക്കുന്നത്. മലയാളത്തിലെ ഓൾ ടൈം ബ്ലോക്ക്ബസ്റ്ററുകളിൽ ഒന്നായി മാറിയ ചിത്രം ഇപ്പോഴും റെക്കോർഡ് കളക്ഷൻ ആണ് നേടുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രം’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്.

 

പാൻ ഇന്ത്യ തലത്തിലാണ് ചിത്രം വമ്പൻ വിജയം നേടുന്നത്. കേരളത്തിന് പുറത്തും വിജയം തുടരുന്ന ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും ഗംഭീര ബുക്കിങ്ങും ബോക്സ് ഓഫീസ് കലക്ഷനുമാണ് നേടുന്നത്.

 

Related Posts