Your Image Description Your Image Description

പ്രമേയത്തിലും മേക്കിങ്ങിലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത മോളിവുഡിനെ കണ്ട് ഞെട്ടിയിരിക്കുകയാണ് മറ്റ് ഇന്റസ്ട്രികൾ. കഴിഞ്ഞ മൂന്ന് വർഷത്തോളമായി മലയാള ചിത്രങ്ങൾക്കെല്ലാം മികച്ച കളക്ഷനാണ് ലഭിക്കുന്നത്. അന്യമായിരുന്ന കോടി ക്ലബ്ബുകൾ ഇപ്പോൾ മലയാളത്തിന് ലഭിക്കുന്നുമുണ്ട്. അതിൽ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകയും ഹൃദയപൂർവ്വവും.

ലോക 100 കോടിയാണെങ്കിൽ ഹൃദയപൂർവ്വം 50 കോടിയും പിന്നിട്ട് പ്രദർശനം തുടരുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിൽ നിന്നും മികച്ച കളക്ഷൻ നേടിയ സിനിമകളുടെ ലിസ്റ്റ് പുറത്തുവരികയാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റേതാണ് റിപ്പോർട്ട്.

മോഹൻലാൽ നായകനായ തുടരും ആണ് ലിസ്റ്റിൽ ഒന്നാമത്. 118 കോടിയാണ് കേരളക്കിൽ നിന്നും മോഹൻലാൽ ചിത്രം കളക്ട് ചെയ്തതെന്നാണ് സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസിന്റെ റിപ്പോർട്ട്. 86 കോടിയുമായി എമ്പുരാൻ ആണ് രണ്ടാമത്. റിലീസ് ചെയ്ത് വെറും പതിനൊന്ന് ദിവസം പിന്നിട്ട ലോക ചാപ്റ്റർ 1 ചന്ദ്രയാണ് മൂന്നാം സ്ഥാനത്ത് എന്നത് ശ്രദ്ധേയമാണ്.

മുപ്പത് കോടിയോളം രൂപ ലഭിച്ചാൽ കേരളത്തിൽ എമ്പുരാനെ വീഴ്ത്താൻ ലോകയ്ക്ക് സാധിക്കും. ലിസ്റ്റിൽ ഒരു തമിഴ് ചിത്രം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. രജനികാന്ത് നായകനായി എത്തിയ കൂലി ആണ് ആ ചിത്രം. 25 കോടിയാണ് കേരളത്തിൽ നിന്നും ചിത്രം നേടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

Related Posts