Home » Blog » Kerala » ലോകകപ്പ് ഫുട്ബോളിന് ഭീഷണിയുമായി ഭീകര സംഘടനകൾ; കനത്ത സുരക്ഷാ വലയത്തിൽ അമേരിക്ക
fifa-680x450

അടുത്ത മാസം ജൂൺ 11-ന് ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് 2026-ന് ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ. അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ, അമേരിക്കയിലെ മത്സരവേദികളിലാണ് ആക്രമണ സാധ്യത കൂടുതലെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.

 

ആകെ 104 മത്സരങ്ങൾ നടക്കുന്ന ടൂർണമെന്റിലെ 78 പോരാട്ടങ്ങളും അമേരിക്കയിലാണ് അരങ്ങേറുന്നത്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലെ ഫൈനൽ ഉൾപ്പെടെ 13 പ്രധാന നഗരങ്ങളാണ് അമേരിക്കയിൽ വേദിയാകുന്നത്. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന നയതന്ത്ര സംഘർഷങ്ങൾ നിലവിലെ സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നുണ്ട്.

 

ലോകകപ്പിന് മുന്നോടിയായി ആഭ്യന്തര ഭീകരത ഉൾപ്പെടെയുള്ള ഭീഷണികൾ നേരിടാൻ മാർച്ച് മാസത്തിൽ എഫ്ബിഐ പ്രത്യേക പരിശീലനം സംഘടിപ്പിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഏജന്റുമാരെ ഇതിനായി അണിനിരത്തി. മത്സരങ്ങൾ നടക്കുന്ന സ്റ്റേഡീയങ്ങൾ കൂടാതെ, ആരാധകർ ഒത്തുകൂടുന്ന ‘വാച്ച് പാർട്ടികൾ’ നിയന്ത്രിക്കുക എന്നത് വലിയ വെല്ലുവിളിയാണെന്ന് ഒരു എഫ്ബിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

 

അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹ്യൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ ബേ ഏരിയ, സിയാറ്റിൽ, ന്യൂജേഴ്‌സിയിലെ ഈസ്റ്റ് റഥർഫോർഡ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.