ലാലേട്ടൻ ഉടൻ സിനിമ കാണും; ‘തുടരും’ പ്രേക്ഷകർക്ക് വിട്ട് നൽകുന്നുവെന്ന് എം. രഞ്ജിത്ത്

ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് തുടരും. വർഷങ്ങൾക്കിപ്പുറം മോഹൻലാലും ശോഭനയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് സൂപ്പർഹിറ്റുകൾക്ക് ശേഷം തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘തുടരും’. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രം പൂർണമായും പ്രേക്ഷകർക്ക് വിട്ട് നൽകുകയാണെന്നാണ് എം രഞ്ജിത്ത് പറഞ്ഞത്.

‘പ്രേക്ഷകർ സിനിമ സ്വീകരിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. അവർ സ്വീകരിക്കും എന്നാണ് ഞങ്ങളുടെ വിശ്വാസവും. കാരണം അത്ര മാത്രം ഞങ്ങൾ സിനിമയ്ക്കായി പ്രയത്നിച്ചിട്ടുണ്ട്. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും സിനിമ കാണാൻ പോകുന്നതേ ഉള്ളൂ. പക്ഷെ ഉറപ്പായും സിനിമ കണ്ടിരിക്കും’, എം രഞ്ജിത്ത് പറഞ്ഞു.

അതേസമയം ഒരു ഫാമിലി ഡ്രാമ സ്വഭാവത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഒരു സാധാരണ ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ അവസാനിക്കുന്നത് നർമ്മ മുഹൂർത്തങ്ങളും നിറയെ ഫാമിലി ഇമോഷൻസും അല്പം നിഗൂഢതയും ബാക്കിവെച്ചാണ്.

മോഹന്‍ലാലും ശോഭനയും 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. 2004 ല്‍ ജോഷി സംവിധാനം ചെയ്ത ‘മാമ്പഴക്കാല’ത്തിലാണ് ഇരുവരും അവസാനമായി ജോഡികളായത്. 2009 ല്‍ റിലീസ് ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *