Your Image Description Your Image Description

കേരളത്തിലെ കൗമാരപ്രായക്കാര്‍ക്കിടയിലെ ലഹരി വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ മുഖേന വിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു. സംഘാടകസമിതി രൂപീകരണ യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി.
ഏപ്രില്‍, മെയ് മാസങ്ങളിലായി മാരത്തോണ്‍ ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ നടത്തും. പുതുതലമുറയെ ലഹരിയില്‍ നിന്നും മോചിപ്പിക്കുന്നതിന് കായിക മേഖലയ്ക്കുള്ള പ്രാധാന്യം മനസ്സിലാക്കിയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കിക്ക് ഡ്രഗ്’ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ആദ്യഭാഗം കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയും രണ്ടാം ഭാഗം തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ ലഹരി വിരുദ്ധപ്രചരണ പരിപാടികളുടെ ഭാഗമായി കായിക രംഗത്തെ ഉള്‍പ്പെടുത്തുന്നത് പ്രയോജനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ പ്രസ്ത പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി 25 അംഗങ്ങള്‍ ഉള്‍പ്പെട്ട കോര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ജില്ലാ സ്പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എക്‌സ് ഏണസ്റ്റ് അറിയിച്ചു. കൂടാതെ എം.പി മാര്‍, എം. എല്‍.എ മാര്‍, മേയര്‍ എന്നിവര്‍ രക്ഷാധികാരികളുമായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായും ജില്ലാ കലക്ടര്‍ കണ്‍വീനറായും, എല്ലാ വകുപ്പുകളുടേയും പ്രതിനിധികളേയും ഉള്‍പ്പെടുത്തി വിപുലമായ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു.
ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് മഞ്ജേഷ് പ•ന, സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡി. രാമഭദ്രന്‍, എ.ഡി.എം ജി.നിര്‍മല്‍കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി വി. ശ്രീകുമാരി, അഡീഷണല്‍ എസ്.പി എന്‍. ജിജി, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ജയകൃഷ്ണന്‍, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗം അഡ്വ.രഞ്ചു സുരേഷ്, കായിക അസോസിയേഷന്‍ ഭാരവാഹികള്‍, യുവജന/വിദ്യാര്‍ഥി സംഘടന ജില്ലാ ഭാരവാഹികള്‍, യൂത്ത് വെല്‍ഫയര്‍ ബോര്‍ഡ് പ്രതിനിധികള്‍, കായികതാരങ്ങള്‍, പരിശീലകര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts