Your Image Description Your Image Description

 

 

കുടുംബശ്രീയുടെ ഡിജിറ്റല്‍ ഓണ്‍ലൈന്‍ റേഡിയോ റേഡിയോ ശ്രീ അടുത്ത മൂന്നു മാസത്തിനുള്ളില്‍ സംസ്ഥാനത്തെ പത്തുലക്ഷം ശ്രോതാക്കളിലേക്ക് എത്തും. ഇപ്പോഴത്തെ കണക്കുകള്‍ പ്രകാരം റേഡിയോ ശ്രീയ്ക്ക് അഞ്ചുലക്ഷം ശ്രോതാക്കളാണുള്ളത്. ഇതില്‍ കോട്ടയം ജില്ലയില്‍ മാത്രം പതിനയ്യായിരം പേരാണ് സ്ഥിരം ശ്രോതാക്കളായി ഉള്ളത്. കുടുംബശ്രീയുടെ എഡിഎസ്, സിഡിഎസ്, അയല്‍ക്കൂട്ട തലങ്ങളില്‍ നടക്കുന്ന പ്രധാന പരിപാടികളും വിശേഷങ്ങളും വാര്‍ത്താരൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന റേഡിയോശ്രീ,സാമൂഹ്യപ്രവര്‍ത്തനങ്ങളുടെയുംസംരംഭകത്വ വിജയങ്ങളുടെയും പ്ലാറ്റ്ഫോമായി മാറിയിട്ടുണ്ട്. അംഗങ്ങളുടെ രചനകള്‍, നാടകങ്ങള്‍, കവിതകള്‍, പ്രശസ്ത സംരംഭകരുമായുള്ള അഭിമുഖങ്ങള്‍, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി സംഘടിപ്പിക്കുന്ന പരിശീലന ക്ലാസുകള്‍ എന്നിവയും റേഡിയോ ശ്രീയുടെ ആകര്‍ഷകത്വം കൂട്ടുന്നു.

2024 ജൂലൈ ഒന്നിന് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ശ്രീ, നിലവില്‍ 24മണിക്കൂറും നാല് ഷെഡ്യൂളുകളായി പ്രവര്‍ത്തിക്കുന്നു. രാവിലെ 7 മുതല്‍ ഉച്ചയ്ക്ക് 1 വരെ വരുന്ന ആദ്യ ഷെഡ്യൂളില്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ആറ് പ്രത്യേക പരിപാടികളാണ്പ്രക്ഷേപണം ചെയ്യുന്നത്. സിന്ദൂരച്ചെപ്പ്, കൂട്ടുകാരി, റേഡിയോ ശ്രീമതി, നാട്ടരങ്ങ്,സാഹിത്യോത്സവം, ഓഡിയോ ബുക്ക്. അതു കൂടാതെ, ഓരോ ഷെഡ്യൂളിനും ഇടയില്‍കുടുംബശ്രീയുടെ വിവിധ പദ്ധതികളും കാലാവസ്ഥ മുന്നറിയിപ്പുകളും ഉള്‍പ്പെടുന്ന 5മിനിറ്റിന്റെ വാര്‍ത്താസമാഹാരവും പ്രേക്ഷകര്‍ക്ക് ലഭ്യമാകുന്നു.റേഡിയോശ്രീയുടെ പ്രക്ഷേപണം പ്ലേസ്റ്റോര്‍, ആപ്പ് സ്റ്റോര്‍, ഐ.ഒ.എസ്. സ്റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാവുന്ന ആപ്പിലൂടെയും www.radioshree.com വെബ്സൈറ്റ്മുഖേനയും ലഭ്യമാണ്.

Related Posts