Your Image Description Your Image Description

ദില്ലി: റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം തീർക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രൈൻ പ്രസിഡന്‍റ് വ്ലോദിമിർ സെലൻസ്കിയെ അറിയിച്ചു. ഫോണിലൂടെ ആയിരുന്നു ഇരുവരുടെയും സംഭാഷണം.നാളെ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങ്ങിനെയും മറ്റന്നാൾ റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനെയും കാണാനിരിക്കെയാണ് സെലൻസ്കിയുമായി മോദി സംസാരിച്ചത്.

അമേരിക്കയിൽ നടന്ന ച‌ർച്ചയുടെ വിശദാംശങ്ങൾ സെലൻസ്കി മോദിയോട് പറഞ്ഞു. അമേരിക്ക ഇടപെട്ടുള്ള ചർച്ചകൾക്ക് ശേഷവും റഷ്യ യുക്രൈനിൽ ആക്രമണം തുടരുകയാണെന്ന് സെലൻസ്കി ചൂണ്ടിക്കാട്ടി. ഷാങ്​ഹായി സഹകരണ ഉച്ചകോടിക്കിടെ നടക്കുന്ന ചർച്ചകളിൽ വിഷയം ഉന്നയിക്കുമെന്ന് മോദി ഉറപ്പ് നൽകിയതായി സെലൻസ്കി വ്യക്തമാക്കി.

Related Posts