Your Image Description Your Image Description

കൊല്ലം: കൊല്ലം പുനലൂർ മുക്കടവിലെ ഒരു റബർ തോട്ടത്തിൽ ദുരൂഹസാഹചര്യത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. ഇത് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിന് ഒരാഴ്ചയിലധികം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

പിറവന്തൂർ പഞ്ചായത്തിലെ വൻമിള വാർഡിൽ, മലയോര ഹൈവേയിൽ നിന്ന് അര കിലോമീറ്റർ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുനലൂർ-പത്തനാപുരം പാതയിൽ മുക്കടവ് ജംഗ്ഷനടുത്തുള്ള റബർ തോട്ടത്തിന്റെ ഏറ്റവും മുകൾ ഭാഗത്തായാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ കുറേ നാളുകളായി ടാപ്പിങ് ജോലികൾ നടക്കാത്തതിനാൽ ഈ പ്രദേശം കാടുപിടിച്ച് ആളനക്കം കുറഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ കാന്താരി ശേഖരിക്കാൻ എത്തിയ ഒരു പ്രദേശവാസിയാണ് ജീർണിച്ച നിലയിലുള്ള മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പുനലൂർ പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി.

Related Posts