Home » Blog » kerala Max » ​രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള അന്വേഷണങ്ങൾക്കെതിരെ ഉദ്ധവ് താക്കറെ; ദിഷ സാലിയൻ കേസിൽ ട്രംപിന്റെ പേരും വന്നേക്കാമെന്ന് വിമർശനം
udhav-thakere

<strong>മുംബൈ</strong>: മരിച്ച നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ സെക്രട്ടറി ദിഷ സാലിയാന്റെ ദുരൂഹ മരണത്തില്‍ മകന്‍ ആദിത്യ താക്കറെയെ സിബിഐ പ്രതിചേര്‍ത്തതില്‍ മൗനം വെടിഞ്ഞ് ശിവസേന യുബിടി നേതാവ് ഉദ്ദവ് താക്കറെ. കേസ് രാഷ്ട്രീയ പ്രേരിതമായി കെട്ടിച്ചമച്ചതാണെന്നും തനിക്കോ മകനോ ഇതില്‍ യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.ദിഷയുടെ മരണം ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും എന്തിനാണ് തങ്ങളെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും താക്കറെ ചോദിച്ചു. കേസില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല. ഇത് പൂര്‍ണ്ണമായും രാഷ്ട്രീയ പ്രേരിതമാണ്.

നാളെ നിങ്ങളുടെ പേരുകളും ഇതിലേക്ക് വലിച്ചിഴക്കപ്പെട്ടേക്കാം എന്നാണ് ദേശീയ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്. ഈ അന്വേഷണം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിലേക്ക് വരെ നീങ്ങിയേക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. എന്തുകൊണ്ട് നിങ്ങള്‍ക്ക് പ്രധാനമന്ത്രി മോദിയുടെ പേര് കൂടി ഇതിലേക്ക് വലിച്ചിഴച്ചുകൂടായെന്നും എന്നും ഉദ്ദവ് ചോദിച്ചു. സിബിഐ വ്യക്തിഹത്യ നടത്താന്‍ പാടില്ലെന്ന് പറഞ്ഞ അദ്ദേഹം കേസിനെ നിയമപരമായി നേരിടുമെന്നും വ്യക്തമാക്കി.ദിഷയുടെ മരണവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഉദ്ദവിന്റെ മകന്‍ ആദിത്യ താക്കറെയും പറഞ്ഞു. ദിഷയെ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഇന്നലെ ഒരു ഓണ്‍ലൈന്‍ പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള ചിലര്‍, തെളിവുകളില്ലാതെ മനഃപൂര്‍വം നടത്തുന്ന വ്യക്തിഹത്യയ്ക്കുള്ള ശ്രമമാണ് തന്നെ അവരുടെ മരണവുമായി ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ദിഷ സാലിയന്റെ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചിത്രീകരിച്ചതിന് ആദിത്യ താക്കറെയില്‍ നിന്നും എന്‍സിപി (എസ്പി) നേതാവും മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനില്‍ ദേശ്മുഖില്‍ നിന്നും 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദിഷയുടെ പിതാവ് സതീഷ് സാലിയന്‍ നിയമനടപടിക്ക് നോട്ടീസ് അയച്ചു.

Leave a Reply

Your email address will not be published. Required fields are marked *