Your Image Description Your Image Description

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രം​ഗത്ത്. കേരള രാഷ്ട്രീയ ചരിത്രത്തിൽ കേട്ട് കേൾവിയില്ലാത്ത പരാതി പരമ്പരകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്നതെന്നാണ് എംവി ഗോവിന്ദൻ പറഞ്ഞത്. മനസാക്ഷി ഉള്ള ആർക്കും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് വന്ന വിവരങ്ങൾ മഞ്ഞു മലയുടെ അറ്റം മാത്രമാണ്. തുടർന്ന് വരുന്നത് കേട്ടതിനേക്കാൾ കൂടുതൽ കാര്യങ്ങളാണ്. കൃത്യമായ തെളിവുകളോടെ നിൽക്കുമ്പോഴും കോൺഗ്രസ് എന്ത് നടപടി എടുത്തു. പരാതി ഉയർന്നപ്പോൾ തന്നെ തേച്ച് മാച്ച് കളയാൻ ശ്രമിച്ചുവെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

അതേസമയം പ്രതിപക്ഷ നേതാവ് പോലും ഗൗരവമായി എടുത്തില്ലെന്ന പരാതിയാണ് ഉയർന്നത്. പിന്നാലെ ഓരോന്നായി തെളിവുകൾ പുറത്ത് വന്നു. കേരള ജനതയുടെ പ്രതികരണത്തിന്റെ കരുത്തിലാണ് യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത്. തെളിവുകൾ പുറത്ത് വന്നപ്പോഴായിരുന്നു സസ്പെൻഷൻ നടന്നത്. കോൺഗ്രസ് ഭരണഘടന പ്രകാരം കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ ആർജ്ജിച്ച പദവികളെല്ലാം രാജി വെയ്ക്കണം. ലജ്ജിച്ച് തലതാഴ്ത്തുന്നതിന് പകരം കോൺഗ്രസ് അക്രമ പ്രവർത്തനങ്ങളിലേക്ക് പോകുകയാണ്. ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസും ക്രിമിനലുകളും ചേർന്ന് പൊലീസിന് നേരെ തീപ്പന്തം എറിഞ്ഞു. കേട്ടുകേൾവില്ലാത്ത സമരമാണിത്. സിപിഎമ്മിനെതിരെ അതിക്രമിക്കുന്നു, മാധ്യമങ്ങൾക്ക് നേരെയും അതിക്രമം നടക്കുന്നുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. വടകര എംപി നടത്തിയ തെറ്റായ പ്രചാര വേലക്ക് ശേഷമാണ് അതിക്രമം രൂക്ഷമായിരിക്കുന്നത്. തെറ്റായ കാര്യങ്ങളാണ് എംപി പ്രചരിപ്പിച്ചത്. ഇതിന് ഷാഫി പറമ്പിൽ നേതൃത്വം നൽകുകയാണെന്നും എംവി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Related Posts