Your Image Description Your Image Description

ജയ്പൂര്‍: ഇന്ത്യൻ പ്രീമിയർ ലീഗ് അടുത്ത സീസണിൽ രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായി മുന്‍ ഇന്ത്യൻ താരവും പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഉണ്ടായിരിക്കില്ല.രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനത്തുനിന്നും രാഹുല്‍ ദ്രാവിഡ് പിന്മാറി.ഒരു സീസണില്‍ മാത്രം ടീമിനെ പരിശീലിപ്പിച്ചശേഷമാണ് ദ്രാവിഡ് പടിയിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന് പ്ലേ ഓഫിന് യോഗ്യത നേടാനായിരുന്നില്ല. 14 മത്സരങ്ങളില്‍ നാലു മത്സരം മാത്രം ജയിച്ച രാജസ്ഥാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തൊട്ടു മുമ്പില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

ടീം പുന:സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി ദ്രാവിഡിന് ടീമില്‍ ഉയര്‍ന്ന സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നുവെന്ന് രാജസ്ഥാന്‍ റോയല്‍സ് എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.

 


 

Related Posts