യു.​എ.​ഇ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലി​ന്​ സം​വി​ധാ​നം

വി​വി​ധ രാ​ജ്യ​ങ്ങ​ൾ വ്യോ​മാ​തി​ർ​ത്തി അ​ട​ക്കു​ക​യും വി​മാ​ന സ​ർ​വി​സു​ക​ൾ താ​ളം​തെ​റ്റു​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ യു.​എ.​ഇ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര പ്ര​തി​ക​ര​ണ​ത്തി​ന്​ സം​വി​ധാ​നം ഒ​രു​ക്കി. സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​ഴു സ​മ​യ​വും വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ കു​ടു​ങ്ങി​യ​വ​രെ സ​ഹാ​യി​ക്കാ​ൻ ഫീ​ൽ​ഡ്​ ടീ​മും പ്ര​വ​ർ​ത്തി​ക്കും.രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ യാ​ത്രാ​പ്ര​ക്രി​യ​ക​ൾ എ​ളു​പ്പ​ത്തി​ലാ​ക്കാ​ൻ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​മാ​ണ്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്നും ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഐ​ഡ​ന്‍റി​റ്റി, സി​റ്റി​സ​ൺ​ഷി​പ്, ക​സ്റ്റം​സ്, ആ​ൻ​ഡ്​ പോ​ർ​ട്​ സെ​ക്യൂ​രി​റ്റി (ഐ.​സി.​പി.​സി.​പി) അ​റി​യി​ച്ചു. യാ​ത്ര​യു​ടെ ത​ട​സ്സ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യും ക്ഷേ​മ​വും ഉ​റ​പ്പു​വ​രു​ത്താ​നും ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഏ​കോ​പി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും അ​തോ​റി​റ്റി അ​റി​യി​ച്ചു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ വി​ന്യ​സി​ക്കു​ന്ന ഫീ​ൽ​ഡ്​ ടീ​മം​ഗ​ങ്ങ​ൾ​ക്ക്​ വി​ദ​ഗ്​​ധ​രു​ടെ സ​ഹാ​യ​വും നൂ​ത​ന​മാ​യ സാ​​ങ്കേ​തി​ക​വി​ദ്യ​യും ഉ​റ​പ്പു​വ​രു​ത്തും. യാ​ത്ര​ക്കാ​രു​ടെ ഒ​ഴു​ക്ക്, എ​മി​ഗ്രേ​ഷ​ൻ പ്ര​ക്രി​യ​ക​ൾ, വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ഏ​കോ​പി​ച്ച്​ വി​മാ​ന​ങ്ങ​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ന്ന​തി​ന്​ ടീ​മം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. വി​മാ​ന​ങ്ങ​ൾ വൈ​കി​യ​തോ വ​ഴി​തി​രി​ച്ചു​വി​ട്ട​തോ കാ​ര​ണ​മാ​യി കു​ടു​ങ്ങി​പ്പോ​യ യാ​ത്ര​ക്കാ​ർ​ക്ക് പ്ര​ത്യേ​ക ശ്ര​ദ്ധ ഇ​വ​ർ ന​ൽ​കും. താ​ൽ​ക്കാ​ലി​ക താ​മ​സ സൗ​ക​ര്യം, ത​ത്സ​മ​യ അ​പ്‌​ഡേ​റ്റു​ക​ൾ, ലോ​ജി​സ്റ്റി​ക്ക​ൽ സ​ഹാ​യം എ​ന്നി​വ അ​ധി​കൃ​ത​ർ ഉ​റ​പ്പാ​ക്കും. ഇ​സ്രാ​യേ​ൽ-​ഇ​റാ​ൻ സം​ഘ​ർ​ഷ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള നി​ര​വ​ധി സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്ക​പ്പെ​ടു​ക​യും സ​മ​യം നീ​ട്ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ​നി​ന്ന്​ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളും താ​ളം​തെ​റ്റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ട​ക്കം കേ​ര​ള​ത്തി​ൽ​നി​ന്ന്​ പു​റ​പ്പെ​ടേ​ണ്ട വി​വി​ധ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *