Your Image Description Your Image Description

മലപ്പുറം: മലപ്പുറം മങ്കടയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മങ്കട സ്വദേശി നഫീസിനെയാണ് വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ സന്ധ്യക്കാണ് നഫീസിനെ കാണാതായത്. തൊട്ടുപിന്നാലെ വീട്ടുകാരും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പക്ഷേ കണ്ടെത്താൻ സാധിച്ചില്ല. തൊട്ടുപിന്നാലെ മങ്കട പൊലീസിലും പരാതി നൽകി. രാവിലെ വീണ്ടും തെരയുന്നതിനിടെയാണ് വീട്ടിലെ കിണറ്റിൽ നഫീസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേ സമയം എങ്ങനെയാണ് നഫീസ് കിണറ്റിൽ വീണതെന്ന കാര്യത്തിൽ വ്യക്തതയില്ല. 36 വയസ്സാണ് നഫീസിന്റെ പ്രായം. മങ്കട പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരികയാണ്.

Related Posts