യുക്രൈനിൽ ശക്തമായ വ്യോമാക്രമണവുമായി റഷ്യ

കീവ്: യുക്രൈനിൽ ശക്തമായ ആക്രമണവുമായി റഷ്യ. യുക്രൈനിൽ ഉടനീളം റഷ്യ വ്യോമാക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. 400 ഡ്രോണുകളും 40 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. റഷ്യ ഇതുവരെ യുക്രൈനെതിരെ നടത്തിയതിൽ ഏറ്റവും വലിയ ആക്രമണമാണിത്.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് യുക്രൈൻ റഷ്യക്കെതിരെ ശക്തമായ ആക്രമണം നടത്തിയത്. ‘ഓപ്പറേഷൻ സ്പൈഡർ വെബ്’ എന്നു പേരിട്ട ഡ്രോൺ ആക്രമണം റഷ്യൻ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു. ഇതിന് തിരിച്ചടിയായാണ് റഷ്യയുടെ ഇപ്പോഴത്തെ നീക്കം. യുക്രൈനിലുടനീളം വ്യോമാക്രമണം നടന്നതായി യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡ്മിർ സെലൻസ്കിയും സ്ഥിരീകരിച്ചിട്ടുണ്ട്.

‘ഇന്ന് രാജ്യത്തിന്റെ എല്ലാ മേഖലകളിലും നഗരങ്ങളിലും രക്ഷാപ്രവർത്തനം തുടരുകയാണ്. 400ലേറെ ഡ്രോണുകളും നാൽപതിലേറെ മിസൈലുകളും ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തി. 80ലേറെപ്പേർക്ക് പരുക്കേറ്റിട്ടുണ്ട്. കുറപ്പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നു’–സെലൻസ്കി ശനിയാഴ്ച എക്സിൽ അറിയിച്ചു.

ദൗർഭാഗ്യവശാൽ ലോകത്തെ എല്ലാവരും ഇത്തരം ആക്രമണങ്ങളെ അപലപിക്കുന്നില്ല. ഇതാണ് പുടിൻ ചൂഷണം ചെയ്യുന്നത്. യുദ്ധം തുടർന്നുകൊണ്ടു പോകാൻ പുടിൻ ആക്രമണം നീട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും സെലൻസ്കി പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കീവിൽ മൂന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും ലുട്സ്കിൽ രണ്ട് സാധാരണക്കാരും ചെർണിഹിവിൽ ഒരാളും കൊല്ലപ്പെട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

More From Author

Leave a Reply

Your email address will not be published. Required fields are marked *