Your Image Description Your Image Description

അബുദാബി: യുഎഇയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. സെപ്തംബര്‍ മൂന്ന് മുതൽ സെപ്തംബര്‍ 5 വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ കിഴക്ക്, തെക്ക് മേഖലകളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ഇത് ഉൾപ്രദേശങ്ങളിലേക്കും നീളാം.

മഴമേഘങ്ങള്‍ രൂപപ്പെടാനും വ്യത്യസ്ത തീവ്രതകളില്‍ മഴ ലഭിക്കാനുമുള്ള സാധ്യതയുണ്ട്. ഇടക്കിടെ ഇടിയും മിന്നലും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കാം. തെക്കുകിഴക്കൻ കാറ്റും വടക്ക് കിഴക്കന്‍ കാറ്റും വീശും. ചില സമയങ്ങളില്‍ ശക്തമായ കാറ്റും വീശിയേക്കാം.

Related Posts