Your Image Description Your Image Description

തന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരുന്നു താനും ആരതിയും തമ്മിലുള്ള വിവാഹമെന്ന് ശിവകാർത്തികേയൻ. യാതൊന്നും പ്രതീക്ഷിക്കാതെ അവളെ തനിക്ക് സംരക്ഷിക്കാൻ കഴിയുമെന്ന് വിശ്വസിച്ചാണ് അവൾ തന്നെ വിവാഹം കഴിച്ചതെന്നും ശിവകാർത്തികേയൻ പറയുന്നു. എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന തന്റെ ഏറ്റവും പുതിയ സിനിമയായ മദ്രാസിയുടെ പ്രൊമോഷണൽ ചടങ്ങിനിടെയായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം.

ഞാൻ സിനിമയിൽ വരുന്നതിന് മുൻപാണ് ആരതി എന്നെ വിവാഹം കഴിച്ചത്. സിനിമയിൽ കഴിവുള്ളവരെ എപ്പോഴും ആളുകൾ കണ്ടെത്തും, കാരണം അതൊരു ബിസിനസാണ്. എന്നാൽ യാതൊന്നും പ്രതീക്ഷിക്കാതെ, എനിക്ക് നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്ത് അവളെ സംരക്ഷിക്കാൻ എനിക്ക് കഴിയുമെന്ന് വിശ്വസിച്ചാണ് അവൾ എന്നോട് സമ്മതം പറഞ്ഞത്. ഞാൻ എപ്പോഴും ആരതിയോട് കടപ്പെട്ടിരിക്കും.” ശിവകാർത്തികേയൻ പറഞ്ഞു.

Related Posts