Your Image Description Your Image Description

ർസമീൻ’ എന്ന തൻ്റെ പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ പ്രൊമോഷനിടെ സഹനടൻ ഇബ്രാഹിം അലി ഖാൻ നേരിട്ട വിമർശനങ്ങളെക്കുറിച്ച് പൃഥ്വിരാജ് . “സർസമീനിൽ ഇബ്രാഹിം അതിശയകരമായ രീതിയിൽ അഭിനയിച്ചിട്ടുണ്ട്, പക്ഷെ എന്നാലും അദ്ദേഹം വിമർശിക്കപ്പെടും, ഷാരൂഖ് ഖാൻ സാറിനെ ഇപ്പോഴും വിമർശിക്കാൻ വരാറുണ്ട്, എന്തുകൊണ്ട് ഇബ്രാഹിം അലി ഖാനെയും വിമർശിച്ചുകൂടാ? മോഹൻലാൽ സാറിനെയും മമ്മൂട്ടി സാറിനെയും ഇപ്പോഴും ആളുകൾ വിമർശിക്കുന്നു. അത് ഒരിക്കലും അവസാനിക്കില്ലെന്ന് നമുക്ക് മനസ്സിലാക്കാൻ അതിലും വലുതായി ഒന്നുമില്ല എന്നും പൃഥ്വിരാജ് വ്യക്തമാക്കി. സിനിമയ്ക്ക് വേണ്ടി വളരെയധികം പരിശ്രമിച്ചിട്ടുള്ള വ്യക്തിയാണ് ഇബ്രാഹിം എന്നും അഭിമുഖത്തിൽ പൃഥ്വിരാജ് പറയുന്നു.

കഥാപാത്രത്തെ മനസ്സിലാക്കാൻ ഇബ്രാഹിം നല്ല പരിശീലനം നേടിയിരുന്നു എന്നും പൃഥ്വിരാജ് പറഞ്ഞു. ടെക്നിക്കലി സർസമീനാണ് ഇബ്രാഹിമിന്റെ ആദ്യ സിനിമയെന്നാണ് പൃഥ്വിരാജ് പറയുന്നത്. ഒരു യുവനടന് കിട്ടാവുന്നതിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ഇബ്രാഹിമിന് ഈ സിനിമയിലൂടെ ലഭിച്ചതെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. നേരത്തെ, ‘നദാനിയൻ’ എന്ന സിനിമയിലൂടെയാണ് ഇബ്രാഹിം അലി ഖാൻ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ‘സർസമീൻ’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ കജോളും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related Posts