Your Image Description Your Image Description

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയെയും അധിക്ഷേധിച്ചു എന്നാരോപിച്ചു രാഹുൽ ഗാന്ധിക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബിജെപി. രാഹുൽ ഗാന്ധിയുടെ ‘വോട്ടർ അധികാർ യാത്ര’ യുടെ ഭാഗമായി നടന്ന പരിപാടിയിൽ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയ്ക്കും എതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു എന്നതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. സംഭവം നടന്ന ദർഭംഗയിലെ വേദിയിൽ നിന്ന് മോദിക്കെതിരെയുള്ള മോശം മുദ്രാവാക്യങ്ങൾ വിളിക്കുന്നതിന്റെ വീഡിയോ വൈറലായതോടെ, രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

അതേസമയം അധിക്ഷേപകരമായ ഭാഷ അംഗീകരിക്കില്ലെന്നും പാർട്ടിയുടെ നിലപാടിന് വിരുദ്ധമാണിതെന്നും കോൺഗ്രസ് നേതാവ് റാഷിദ് ആൽവി പറഞ്ഞു. “ഇത്തരം ഭാഷ ഒരു പാർട്ടി നേതാവിനും യോജിച്ചതല്ല, ഞങ്ങൾ അതിനെ അപലപിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വിഷയത്തിൽ

രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി.

“രാഹുൽ ഗാന്ധി, വേദിയിൽ നിന്ന് പ്രധാനമന്ത്രി മോദിക്കെതിരെ നിങ്ങൾ ഉപയോഗിക്കുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നതുമായ ഭാഷ തികച്ചും അസഹനീയമാണ്. ഇതിന് നിങ്ങൾ രാജ്യത്തോട് മാപ്പ് പറയണം,” ബിജെപി വക്താവ് നീരജ് കുമാർ ആവശ്യപ്പെട്ടു. ഒരു ദരിദ്രന്റെ മകനും ഒബിസി സമുദായത്തിൽ നിന്നുള്ളയാളുമായ മോദി പ്രധാനമന്ത്രിയായത് സഹിക്കാൻ കോൺഗ്രസിന് കഴിയില്ലെന്നും ഇത് അസൂയയുടെ പ്രതിഫലനമാണെന്നും അദ്ദേഹം ആരോപിച്ചു.

Related Posts