Your Image Description Your Image Description

വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കിഫ്ബി സഹായത്തോടെ ഫ്ളൈഓവര്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് ധനവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞു. അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ജില്ലയിലെത്തിയതായിരുന്നു മന്ത്രി. വെള്ളപ്പൊക്കത്തില്‍ നശിച്ചുപോയ മൂന്നാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിന് പുതിയ കെട്ടിടം ഉടന്‍ നിര്‍മ്മിക്കും. എഞ്ചിനീയറിങ് കോളേജ് കൂടുതല്‍ മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മൂന്നാറിന്റെ പ്രത്യേകതകള്‍ അനുസരിച്ചുള്ള കോഴ്‌സുകള്‍ കോളേജില്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശനത്തില്‍ മന്ത്രിയോടൊപ്പം അഡ്വ.എ. രാജ എം.എല്‍.എ, ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിഷാ ദിലീപ്, ദേവികുളം പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി റോബിന്‍സണ്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *