Your Image Description Your Image Description

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് അപകടം. അഴിമുഖത്ത് വള്ളം തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേരും രക്ഷപ്പെട്ടു. അഭിജിത്, അഭി, ശ്യാം എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. എല്ലാവരും നീന്തി രക്ഷപ്പെട്ടു. വെട്ടുതുറ സ്വദേശി നിതിന്റെ ഉടമസ്ഥതയിലുള്ള  വള്ളമാണ് മറിഞ്ഞത്.

 

Leave a Reply

Your email address will not be published. Required fields are marked *