Home » Blog » Kerala » മുഖ്യമന്ത്രി തീരുമാനം ഹൈക്കമാൻഡിന്; അധികാരം എഐസിസി അധ്യക്ഷന് നൽകുന്ന പ്രമേയം പാസാക്കി
12

തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള അധികാരം എഐസിസി അധ്യക്ഷന് നൽകുന്ന പ്രമേയം നിയമസഭാ കക്ഷി യോഗത്തിൽ പാസാക്കി. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വി ഡി സതീശൻ പിന്തുണച്ചതായാണ് ലഭിക്കുന്ന വിവരം.എംഎൽഎമാരുടെ അഭിപ്രായം എഐസിസി നിരീക്ഷകർ ശേഖരിച്ചു.

46 എംഎൽഎമാരുടെ പിന്തുണ കെ സി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദേശിച്ചപ്പോൾ, 6 പേർ മാത്രമാണ് വി ഡി സതീശനെ പിന്തുണച്ചത്. 3 എംഎൽഎമാർ ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നുവെന്നും അറിയിച്ചു.

അതേസമയം, മുഖ്യമന്ത്രി ചർച്ചകളോട് ഇതുവരെ വി ഡി സതീശൻ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രിസ്ഥാനമില്ലെങ്കിൽ മന്ത്രിസഭയിൽ പ്രവേശിക്കില്ലെന്ന നിലപാട് അദ്ദേഹം നിരീക്ഷകർക്ക് മുന്നിൽ വ്യക്തമാക്കിയതായാണ് സൂചന. എംഎൽഎമാരുടെ എണ്ണം മാത്രമല്ല, മറ്റ് മാനദണ്ഡങ്ങളും പരിഗണിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്.