മുംബൈ വിമാനത്താവളത്തിൽ വ്യത്യസ്ത ഇനത്തിൽപെട്ട പാമ്പുകളുമായി യുവാവ് പിടിയിൽ

മുംബൈ വിമാനത്താവളത്തിൽ വ്യത്യസ്ത ഇനത്തിൽപെട്ട പാമ്പുകളുമായി യുവാവ് പിടിയിൽ.വ്യത്യസ്ത നിറത്തിലും രൂപത്തിലുമുള്ള 16 പാമ്പുകളാണ് യുവാവ് കടത്തിയത്. ഈ മാസം റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്.

തുടർച്ചയായി കേസുകൾ പെരുകുന്ന സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോ​ഗസ്ഥർ വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കസ്റ്റംസ് അറിയിച്ചു.വിഷമില്ലാത്ത പാമ്പുകളെയാണ് ഇത്തരത്തിൽ അധികവും കടത്താനായി ഉപയോ​ഗിക്കുന്നത്. അടുത്തിടെ തായ്ലാൻഡിൽ നിന്നെത്തിച്ച ഡസൻ കണക്കിന് വിഷപ്പാമ്പുകളുമായി യുവാവിനെ പിടികൂടിയിരുന്നു.

More From Author

Leave a Reply

Your email address will not be published. Required fields are marked *