Your Image Description Your Image Description

തിരുവനന്തപുരം: മിൽമ പാലിന് വില കൂട്ടേണ്ടതില്ലെന്ന് തീരുമാനം. GST കുറക്കുന്ന ഘട്ടത്തിൽ പാലിന് വില കൂട്ടുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് ചെയർമാൻ കെ.എസ് മണി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം വരാനിരിക്കെ വില വർധിപ്പിക്കേണ്ട എന്ന നിലപാടിലാണ് മിൽമ. എന്നാൽ മിൽമ ബോർഡ് യോഗത്തിനിടെ പാൽ വില കൂട്ടുന്നതിനെ ചൊല്ലി തർക്കമുണ്ടായി. പാൽ വില വർധിപ്പിക്കണമെന്ന് എറണാകുളം മേഖല ആവശ്യപ്പെട്ടെങ്കിലും ഇതിന് കഴിയില്ലെന്ന് ചെയർമാൻ നിലപാട് എടുത്തതോടെ എറണാകുളം മേഖല പ്രതിനിധി ഇറങ്ങിപ്പോയി.

Related Posts