Your Image Description Your Image Description

മിസോറാം: മിസോറാമിലെ ആദ്യത്തെ റെയിൽവേ ലൈൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബൈറാബി-സൈരാങ് റെയിൽവേ പദ്ധതിയും മൂന്ന് പുതിയ ട്രെയിനുകളുമാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്. സൈരംഗ്-ആനന്ദ് വിഹാർ (ഡൽഹി) രാജധാനി എക്‌സ്‌പ്രസ് (പ്രതിവാരം), കൊൽക്കത്ത-സൈരാംഗ്-കൊൽക്കത്ത എക്‌സ്‌പ്രസ് (ത്രിവാരം), ഗുവാഹത്തി-സൈരാംഗ്-ഗുവാഹത്തി എക്‌സ്‌പ്രസ് (പ്രതിദിനം) എന്നീ മൂന്ന് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ മിസോറാമിൽ 9,000 കോടിയിലധികം രൂപയുടെ ഒന്നിലധികം വികസന പദ്ധതികൾക്ക് തറക്കല്ലിടലും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.

“സ്വാതന്ത്ര്യ പ്രസ്ഥാനമായാലും രാഷ്ട്രനിർമ്മാണമായാലും മിസോറാമിലെ ജനങ്ങൾ എല്ലായ്‌പ്പോഴും സംഭാവന നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. ത്യാഗവും സേവനവും, ധൈര്യവും അനുകമ്പയും – ഈ മൂല്യങ്ങളാണ് മിസോ സമൂഹത്തിന്റെ കേന്ദ്രബിന്ദു” എന്ന് പ്രധാനമന്ത്രി മോദി വലിയ ജനക്കൂട്ടത്തെ വെർച്വലായി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

“ഇന്ന്, ഇന്ത്യയുടെ വികസന യാത്രയിൽ മിസോറാം ഒരു പ്രധാന പങ്ക് വഹിക്കുന്നു. രാജ്യത്തിന്, പ്രത്യേകിച്ച് മിസോറാമിലെ ജനങ്ങൾക്ക് ഇത് ഒരു ചരിത്ര ദിനമാണ്. ഇന്നു മുതൽ, ഐസ്വാൾ ഇന്ത്യയുടെ റെയിൽവേ ഭൂപടത്തിൽ ഉണ്ടാകും. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഐസ്വാൾ റെയിൽവേ ലൈനിന്റെ തറക്കല്ലിടാൻ എനിക്ക് അവസരം ലഭിച്ചു, ഇന്ന്, ഞങ്ങൾ അത് അഭിമാനത്തോടെ രാജ്യത്തെ ജനങ്ങൾക്ക് സമർപ്പിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ഇന്ന് രാവിലെ ഐസ്വാളിലെത്തി. എന്നാൽ, കനത്ത മഴയെത്തുടർന്ന് ലെങ്‌പുയ് വിമാനത്താവളത്തിൽ നിന്ന് ഹെലികോപ്റ്ററിൽ ഐസ്വാളിലെ ലാമ്മുവൽ ഗ്രൗണ്ടിൽ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല

Related Posts