Your Image Description Your Image Description

തിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ സ്ഥാനത്ത്  നിന്ന്  മിനി കാപ്പനെ മാറ്റി. ഇടതു സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചാണ് നടപടി.

കേരളം സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗത്തിനു ശേഷം ചുമതല ഒഴിയും. കാര്യവട്ടം ക്യാമ്പസ് ജോയിന്റ് രജിസ്ട്രാർ ആർ രശ്മിക്ക് ആണ് പകരം ചുമതല.

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കേരളയില്‍ ഇന്ന് സിന്‍ഡിക്കേറ്റ് ചേര്‍ന്നിരുന്നു. സിന്‍ഡിക്കേറ്റ് ചേര്‍ന്നതിന് പിന്നാലെയാണ് മിനി കാപ്പന്‍ പങ്കെടുക്കുന്നതില്‍ ഇടത് അംഗങ്ങള്‍ തര്‍ക്കം ഉന്നയിച്ചത്. തുടര്‍ന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

 

 

Related Posts