Your Image Description Your Image Description

മാലിന്യ സംസ്കരണത്തിലെ നിയമലംഘനത്തിൽ 2025ൽ ഒരു കോടിയിലേറെ പിഴ ചുമത്തി തൃശ്ശൂർ ജില്ല ഒന്നാമതായി. ജനുവരി മുതൽ ജൂലൈ വരെയുള്ള മാസങ്ങളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വഴി പിഴ ഈടാക്കുന്നതിലാണ് സംസ്ഥാനത്ത് തൃശ്ശൂർ ജില്ല ഒന്നാമതാകുന്നത്. 19559 പരിശോധനകളിലായി എൻഫോഴ്സ്മെന്റ് സ്കോഡുകളും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ 4210 നിയമലംഘനങ്ങൾ കണ്ടെത്തി ഫൈൻ ഈടാക്കി.

നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ സംഭരണം, വിപണനം, ഉപയോഗം, പൊതുസ്ഥല മലിനീകരണം, ജലാശയ മലിനീകരണം, മാലിന്യം വലിച്ചെറിയൽ, മാലിന്യം കത്തിക്കൽ, മലിനജലം പൊതുസ്ഥലത്ത് ഒഴുക്കൽ, മാലിന്യ സംസ്കരണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാതിരിക്കാൻ തുടങ്ങിയ നിയമലംഘനങ്ങളിലാണ് പരിശോധനകൾ നടത്തിയത്. മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്സ്ആപ്പ് നമ്പർ വഴി റിപ്പോർട്ട് ചെയ്ത നിയമലംഘനങ്ങളിൽ 677 പരാതികളിൽ 655 പരാതികളും തീർപ്പാക്കി. ജില്ലയിൽ കൂടുതൽ വേസ്റ്റ് ഉത്പാദിപ്പിക്കുന്ന 1221 സ്ഥാപനങ്ങൾ പരിശോധിക്കുകയും 459 സ്ഥാപനങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇത്തരം സ്ഥാപനങ്ങൾ ഉറവിടമാലിന്യ സംസ്കരണത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. നിയമ ലംഘനങ്ങൾ 9446700800 എന്ന നമ്പർ വഴി പൊതു ജനങ്ങൾക്ക് അധികൃതരെ അറിയിക്കാം.

Related Posts