Your Image Description Your Image Description

മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ കെൽവ് റോഡ് സ്റ്റേഷനിൽ പാസഞ്ചർ ട്രെയിനിന്റെ എഞ്ചിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം യാത്രപുറപ്പെടാൻ ഒരുങ്ങിയ മുംബൈ സെൻട്രൽ-വൽസാദ് പാസഞ്ചർ ട്രെയിനിന്റെ എഞ്ചിനാണ് തീപിടിച്ചത്. അപടത്തിൽ ആർക്കും പരുക്കുകൾ ഇല്ലെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും വെസ്റ്റേൺ റെയിൽവേ (ഡബ്ല്യുആർ) ഉദ്യോഗസ്ഥർ പറഞ്ഞു.

കെൽവ് റോഡ് സ്റ്റേഷനിൽ വൈകുന്നേരം 7.56 ഓടെയാണ് സംഭവം നടന്നത്. 59023 നമ്പർ മുംബൈ സെൻട്രൽ-വൽസാദ് ഫാസ്റ്റ് പാസഞ്ചർ ട്രെയിനിന്റെ ഇലക്ട്രിക് ലോക്കോമോട്ടീവിൽ “ഫ്ലാഷും തീജ്വാലയും” ഉണ്ടായി. സുരക്ഷാ കാരണങ്ങളാൽ OHE വൈദ്യുതി വിതരണം താൽക്കാലികമായി ഓഫാക്കി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ആവശ്യമായ പരിശോധനകൾ നടത്തുന്നതിനുമായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും സാങ്കേതിക ജീവനക്കാരും സ്ഥലത്തെത്തി.

 

മുംബൈ സെൻട്രൽ സ്റ്റേഷനിൽ നിന്ന്  6.10 ന്  പുറപ്പെട്ട ട്രെയിൻ 17 മിനിറ്റ് വൈകി 7.56നാണ് കെൽവ് റോഡ് സ്റ്റേഷനിൽ എത്തിയത്. അപ്പോഴാണ് എഞ്ചിൻ ജീവനക്കാർ മിന്നലും തീജ്വാലയും കാണുന്നത്. പ്ലാറ്റ്‌ഫോമിൽ നിന്ന് നീങ്ങാൻ തുടങ്ങിയ ട്രെയിൻ ഉടൻ നിർത്തി. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് പൈലറ്റ്, ട്രെയിൻ മാനേജർ എന്നിവരുൾപ്പെടെയുള്ള ജീവനക്കാർ ഓൺബോർഡ് എക്സ്റ്റിംഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. തീ നിയന്ത്രണവിധേയമാക്കുന്നതിൽ സ്റ്റേഷനിലെ ജീവനക്കാർ അസാധാരണമായ ധൈര്യം കാണിച്ചതായി മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.

Related Posts