Your Image Description Your Image Description

വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെ എത്തിയ ചിത്രമാണ് ലോക. റിലീസ് ദിനത്തിലെ ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച പ്രതികരണം നേടിയിരുന്നു. ഇപ്പോഴിതാ ദിനംപ്രതി ബോക്സ് ഓഫീസില്‍ വച്ചടി കയറുകയാണ് ലോക. ഇപ്പോഴിതാ ചിത്രം ഒരു സുപ്രധാന റെക്കോര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്.

കേന്ദ്ര കഥാപാത്രമായി നായികമാര്‍ എത്തിയ തെന്നിന്ത്യന്‍ ചിത്രങ്ങളിലെ ഏറ്റവും വലിയ കളക്ഷന്‍ എന്ന റെക്കോര്‍ഡ് ആണ് ലോക: പാര്‍ട്ട് 1 ചന്ദ്ര നേടിയിരിക്കുന്നത്. കീര്‍ത്തി സുരേഷ് നായികയായ തെലുങ്ക് ചിത്രം മഹാനടിയെ പിന്തള്ളിയാണ് ലോക ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഒപ്പം പല കാലങ്ങളില്‍ വലിയ വിജയങ്ങള്‍ നേടിയ അനുഷ്ക ഷെട്ടി ചിത്രങ്ങളെയും ലോക പിന്തള്ളിയിട്ടുണ്ട്. 2018 ല്‍ പുറത്തെത്തിയ മഹാനടി 84.5 കോടിയാണ് നേടിയത്. ലോക ഇന്നലെ വരെ നേടിയത് 93 കോടിക്ക് മുകളിലാണ്. മഹാനടിയിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ദുല്‍ഖര്‍ ആണെന്ന പ്രത്യേകതയുമുണ്ട്. ലോകയുടെ നിര്‍മ്മാണം ദുല്‍ഖര്‍ സല്‍മാന്‍റെ വേഫെറര്‍ ഫിലിംസ് ആണ്.

അനുഷ്ക ഷെട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച മൂന്ന് ചിത്രങ്ങളാണ് ലിസ്റ്റില്‍ പിന്നാലെയുള്ള മൂന്ന് സ്ഥാനങ്ങളില്‍. രുദ്രമാദേവി (2015), അരുന്ധതി (2009), ഭാഗ്മതി (2018) എന്നിവയാണ് ആ ചിത്രങ്ങള്‍. ഇതില്‍ രുദ്രമാദേവി 82 കോടിയും അരുന്ധതി 68.5 കോടിയും ഭാഗ്മതി 64 കോടിയുമാണ് നേടിയത്.

Related Posts