Your Image Description Your Image Description

മഴ ശക്തം ഡൽഹിയിൽ ഓറഞ്ച് അലെർട്ട്
ഡൽഹി: ഡൽഹിയിൽ അടുത്ത മൂന്ന് മണിക്കൂർ ശക്തമായ മഴയ്ക്ക് സാധ്യത മുന്നറിയിപ്പ്.കനത്ത മഴയെ തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. . കഴിഞ്ഞ മണിക്കൂറുകളിൽ പെയ്ത ശക്തമായ മഴയിൽ പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവുമുണ്ടായി
മഴ ശക്തമായത് വ്യോമഗതാഗതത്തെ ബാധിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിമാനം വഴി തിരിച്ചു വിട്ടു. ശ്രീനഗറിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് ജയ്പൂരിലേക്ക് വഴി തിരിച്ചുവിട്ടത്. ജമ്മുകശ്മീരിലെ പ്രളയബാധിത പ്രദേശങ്ങളിൽ ഇന്ന് അമിത് ഷാ സന്ദർശനം നടത്തിയിരുന്നു..
കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലെത്തിയതോടെ ഡൽഹി സർക്കാർ നദീതീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച വൈകുന്നേരം ഡൽഹി, ഗുരുഗ്രാം ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാന മേഖലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്തതിനെ തുടർന്നാണ് നടപടി.

Related Posts