Your Image Description Your Image Description

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ മഴ കനക്കുന്നതിനാൽ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതേ തുടർന്ന് കാലാവസ്ഥ വകുപ്പ് വിവിധയിടങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം മേഘവിസ്‌ഫോടനത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.

മഴ കനത്തതോടെ ചമ്പ, ഹാമിര്‍പൂര്‍, കാംഗ്ര, കിന്നൗര്‍, കുളു, മാണ്ഡി, ഷിംല, സോളന്‍ എന്നീ ജില്ലകളില്ലാണ് ഓറഞ്ച അലര്‍ട്ട് പ്രഖ്യാപിച്ചത്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ജൂലൈ 2 വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പാലംപൂരിലും ബഞ്ചാറിലും 80 മില്ലീമീറ്ററിന് മുകളിലാണ് ഇന്നലെ മഴ രേഖപ്പെടുത്തിയത്.

മണ്‍സൂണ്‍ സജീവമായതിനാല്‍ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ജലനിരപ്പ് ഉയരല്‍ എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രദേശങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *