Your Image Description Your Image Description

ജമ്മു കശ്മീരിൽ മഴക്കെടുതിയിൽ മരണം പത്തായി. മിന്നൽ പ്രളയത്തിൽ ദോഡയിൽ 4 പേരും, കത്രയിലെ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം മണ്ണിടിച്ചിലിൽ 6 പേരുമാണ് മരിച്ചത്. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യമടക്കം രക്ഷാ പ്രവർത്തനം തുടരുകയാണ്. ഒരാഴ്ചയ്ക്ക് ശേഷമുണ്ടായ കനത്ത മഴയിൽ വൻ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദോഡ ജില്ലയിലാണ് രാവിലെ മിന്നൽ പ്രളയമുണ്ടായത്. താഴ്ന്ന മേഖലയിലെ പല വീടുകളിലും വെള്ളം കയറുകയും കെട്ടിടങ്ങൾ തകർന്ന് വീഴുകയും ചെയ്യും. മേഖലയിലെ പല നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. താവി നദിക്ക് കുറുകെയുള്ള പാലം തകർന്ന് നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. കെട്ടിടം തകർന്നും, വെള്ളപ്പൊക്കത്തിൽ വീണുമാണ് ആളുകൾ മരിച്ചത്. രക്ഷാപ്രവർത്തനത്തിന് സൈന്യവും ഇറങ്ങിയിട്ടുണ്ട്.

Related Posts