Your Image Description Your Image Description

മലപ്പുറം: എടവണ്ണയിലുണ്ടായ വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യന്‍തൊടി സ്വദേശി ഹനീന്‍ അഷ്റഫാണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്.

ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്. മുന്നിലെ വാഹനം ബ്രേക്ക് ചെയ്തതോടെ ബൈക്കില്‍ നിന്നും ഹനീന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വീഴച്ചയിൽ എതിര്‍ദിശയില്‍ നിന്നും വന്ന ടിപ്പര്‍ലോറിക്ക് അടിയില്‍പ്പെട്ട ഹനീന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു.

Related Posts