മരണശേഷം എന്താണ് സംഭവിക്കുക എന്ന് വെളിപ്പെടുത്തി യുവതി

മരണ ശേഷം നമുക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിന് മനുഷ്യന്റെ ചിന്തയോളം പഴക്കമുണ്ട്. മനുഷ്യർ കാര്യങ്ങളെ വിശകലനം ചെയ്യാൻ തുടങ്ങിയ കാലം മുതൽക്കേ മരണശേഷം നമ്മുടെ ആത്മാവിന് എന്താണ് സംഭവിക്കുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാൻ ശ്രമിക്കുന്നുണ്ട്. ഇന്നും ഇതു സംബന്ധിച്ച് ധാരാളം ​ഗവേഷണങ്ങൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താൻ ​ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല.

അൻഡലൂഷ്യയിലെ പത്രപ്രവർത്തകയും സാമൂഹ്യശാസ്ത്രജ്ഞയുമായ ടെസ്സ റൊമേറോ താൻ ഇതിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു എന്ന് അവകാശപ്പെടുന്നു. മരണശേഷം എന്താവും സംഭവിക്കുക എന്നും ഇവർ വിശദീകരിക്കുന്നുണ്ട്. മരണത്തിലൂടെ താൻ കടന്നു പോയെന്നും പിന്നീട് ജീവിതത്തിലേക്ക് തിരികെയെത്തി എന്നുമാണ് ഇവർ പറയുന്നത്. 50 വയസുള്ള ടെസ്സ പരിശോധനയിൽ മരിച്ചതായി ഡോക്ടർ പറയുകയും പിന്നീട് 24 മിനിറ്റിന് ശേഷം തിരിച്ച് ജീവിതത്തിലേക്ക് വരികയും ചെയ്തു. ഈ സമയങ്ങളിൽ താൻ അനുഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ടെസ്സ.

പതിവുപോലെ തന്റെ പെൺമക്കളെ സ്കൂളിലയച്ച് തിരിച്ച് വരികയായിരുന്നു. പെട്ടന്ന് അവർ കുഴഞ്ഞുവീണു. പിന്നീട് ശ്വാസം കിട്ടാതായി. ഹൃദയത്തിന്റെ മിടിപ്പ് നിൽക്കാൻ തുടങ്ങി. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചതായി വിധിയെഴുതി. പക്ഷേ 24 മിനിറ്റിന് ശേഷം അവരുടെ ഹൃദയമിടിപ്പ് തിരിച്ച് വന്നു. അവർ ജീവിതത്തിലേക്ക് തിരികെയെത്തി.

എന്നാൽ ആ സമത്ത് വേദനയോ സങ്കടമോ ഇല്ലാത്ത പ്രത്യേകലോകത്തായിരുന്നു തൻ എന്നായിരുന്നു ടെസ്സ പറഞ്ഞത്. ചുമലിൽ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയായിരുന്നു ആ അവസ്ഥ. താൻ ഒരു കെട്ടിടത്തിന് മേലെ നിൽക്കുന്നതായും അതിന്റെ താഴെ സ്വന്തം രൂപം നിൽക്കുന്നത് കണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ ചുറ്റുമുള്ളവരെല്ലാം അദൃശ്യരായിരുന്നു.മരിച്ചോ എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും എന്നാൽ ചുറ്റുമുള്ളവർ തന്നെ കാണാതെ ഇരിക്കുന്നതായി തോന്നി എന്നും അവർ കൂട്ടിച്ചേർത്തു. ഇനി മരണത്തെ തനിക്ക് ഭയമില്ലെന്നും ഒരു ശാന്തമായ ലോകത്തേക്കാണ് പോയി വന്നതെന്നും ടെസ്സ പറഞ്ഞു. 24 മിനിറ്റുകളിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി അവർ ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *