Your Image Description Your Image Description

ഡല്‍ഹി: ആഗോള മയക്കുമരുന്ന് മാഫിയയെ പിടികൂടിയതിന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി) അടക്കമുള്ള എല്ലാ ഏജന്‍സികളെയും അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലെയടക്കം അറസ്റ്റ് ചൂണ്ടികാട്ടിയാണ് അമിത് ഷായുടെ അഭിനന്ദനം. ആഗോള തലത്തിലുള്ള ലഹരി മാഫിയയെ പിടികൂടിയ അന്വേഷണം മള്‍ട്ടി – ഏജന്‍സി ഏകോപനത്തിന്റെ മികച്ച മാതൃക സൃഷ്ടിച്ചെന്ന് ഷാ അഭിപ്രായപ്പെട്ടു. ഇതിന്റെ ഫലമായി 4 ഭൂഖണ്ഡങ്ങളിലും 10 ലധികം രാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന ആഗോള ലഹരി സംഘത്തെ തുറന്നുകാട്ടാനായെന്നും അമിത് ഷാ വിവരിച്ചു.

യു എസിലും ഓസ്ട്രേലിയയിലും ഈ ലഹരിമാഫിയകള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രി എക്‌സ് പോസ്റ്റില്‍ വിവരിച്ചു. ഈ സംഘങ്ങള്‍ ഉപയോഗിക്കുന്ന ക്രിപ്റ്റോ പേയ്മെന്റുകള്‍, അജ്ഞാത ഡ്രോപ്പ് ഷിപ്പര്‍മാര്‍ തുടങ്ങിയ സങ്കീര്‍ണ്ണമായ രീതികള്‍ ഇന്ത്യന്‍ ഏജന്‍സികള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ഷാ കൂട്ടിച്ചേര്‍ത്തു. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും അഞ്ച് കണ്‍സൈന്‍മെന്റുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എല്ലാ മയക്കുമരുന്ന് മാഫിയകളെയും തകര്‍ക്കുമെന്നും അവര്‍ എവിടെ നിന്ന് പ്രവര്‍ത്തിച്ചാലും നമ്മുടെ യുവാക്കളെ സംരക്ഷിക്കുമെന്നും അമിത് ഷാ വിവരിച്ചു.യക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾ അജ്ഞാതമായി റിപ്പോർട്ട് ചെയ്യാൻ പൊതുജനങ്ങളോട് എൻ സി ബി 1933 എന്ന ടോൾ – ഫ്രീ ഹെൽപ്പ്‌ലൈൻ ഉപയോഗിക്കണമെന്നും ഷാ അഭ്യർത്ഥിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts