
തിരുവനന്തപുരം: കഴിഞ്ഞദിവസം തലസ്ഥാനത്ത് എസ്എഫ്ഐ വിദ്യാർഥികൾക്ക് നേരെ നടന്നത് ആസൂത്രിത ആക്രമണമെന്ന് സിപിഎം നേതാവ് എം.വി. ജയരാജൻ. മന്ത്രി പ്രകടനം നയിച്ചത് അസാധാരണ സംഭവമാണെന്നും അക്രമികളെ പിന്തിരിപ്പിക്കാൻ കൂടെയുണ്ടായിരുന്ന മന്ത്രി ശ്രമിച്ചില്ലെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി. മന്ത്രിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസും പോലീസും ചേർന്ന് അഴിഞ്ഞാട്ടമാണ് നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
രാത്രി 7.45-നാണ് യൂത്ത് കോൺഗ്രസ് മാർച്ച് യൂണിവേഴ്സിറ്റി ഹോസ്റ്റലിന്റെ പരിസരത്തുനിന്ന് ആരംഭിച്ചത്. ഇതിനിടെ കൈയിലുണ്ടായിരുന്ന പന്തം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹോസ്റ്റലിലേക്ക് വലിച്ചെറിയുകയായിരുന്നു. മന്ത്രി അത് തടഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു
