Your Image Description Your Image Description

മധ്യപ്രദേശ് :മധ്യപ്രദേശില്‍ ബാല്‍ഗഢ് ജില്ലയിൽ കടുവയുടെ ആക്രമണത്തില്‍ വയോധികൻ മരിച്ചു.മന്‍ഗ്രുലാല്‍ സരാതി (65) എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ കടാംഗി റേഞ്ചില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ കടുവ ആക്രമണമാണിത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേർത്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും പുലിയുടെ കാല്‍പ്പാടുകളും കണ്ടെത്തിയതായി ഫോറസ്റ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ ബി ആര്‍ സിര്‍സം പറഞ്ഞു.

അതേസമയം വ്യാഴാഴ്ച കാലിത്തീറ്റ ശേഖരിക്കാന്‍ മന്‍ഗ്രുലാല്‍ മറ്റ് രണ്ട് പേരോടൊപ്പം കാട്ടിലേക്ക് പോയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്ന് വേര്‍പിരിഞ്ഞ് മന്‍ഗ്രുലാല്‍ ഏകദേശം 35 കിലോമീറ്റര്‍ അകലെയുള്ള രാമരാമ വനമേഖലയിലെ ഒരു കുന്നിന്‍ പ്രദേശത്തെത്തി. തുടർന്ന് ഇവിടെ വെച്ച് കടുവ ആക്രമിക്കുകയായിരുന്നു.

Related Posts